KeralaNews

തീവ്രവാദബന്ധമുള്ളയാളുടെ വീട്ടില്‍നിന്ന്‍ വന്‍സ്ഫോടകവസ്തു ശേഖരം പിടികൂടി!

കൊച്ചി: പെരുമ്പാവൂരിലെ പൂപ്പാനി കവലയില്‍ താമസിക്കുന്ന മംഗലശ്ശേരി ഷാമന്‍സില്‍ മാഹിന്‍ഷാ (46 എന്ന വ്യക്തിയുടെ വീട്ടില്‍ നിന്നും വന്‍ സ്‌ഫോടകശേഖരം എക്‌സൈസ് സംഘം പിടികൂടി. ഉഗ്ര സ്‌ഫോടനശേഷിയുള്ള 6800 ജലാസ്റ്റിന്‍ സ്റ്റിക്കുകളാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. തീവ്രവാദ സംഘടനക്ക് കൈമാറാന്‍ കൊണ്ടുവന്ന സ്‌ഫോടക വസ്തുവാണിതെന്ന് ഇയാള്‍ വീട്ടില്‍ സൂക്ഷിചിരുന്നതെന്നാണ് പോലീസ് കണക്കുകൂട്ടല്‍. കഞ്ചാവ് നിറച്ച നൂറ് സിഗരറ്റും 250 ഗ്രാം കഞ്ചാവും നിറയ്ക്കാന്‍ ഉപയോഗിക്കുന്ന യന്ത്രവും കൂടി ഇയാളുടെ പക്കല്‍ നിന്ന്‍ പോലീസ് പിടികൂടിയിട്ടുണ്ട്.

മാഹിന്‍ ഷാ മുമ്പ് കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇന്നലെ വൈകിട്ട് വീട് റെയ്ഡ് ചെയ്തത്. മൂന്ന് നില വീട്ടിലെ താഴത്തെ നിലയിലെ ഒരു മുറിയില്‍ നിന്നാണ് ഇത്രയും അധികം ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടെടുത്തത്.

1e

34 പെട്ടികളിലായിട്ടാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്നത്. ഒരു പെട്ടിയില്‍ 200 സ്റ്റിക്കുകള്‍ ആണ് ഉണ്ടായിരുന്നത്. ഇടക്കിടെ വിദേശയാത്ര നടത്തുന്ന ഇയാള്‍ക്ക് മുസ്ലീം തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ഉണ്ടെന്ന് പറയുന്നു. സ്‌ഫോടക സ്തുശേഖരം കണ്ടെത്തിയതോടെ പെരുമ്പാവൂര്‍ പോലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഭാര്യാ സഹോദരന്‍ ജബ്ബാറിന് വേണ്ടിയാണ് സ്‌ഫോടക വസ്തു സൂക്ഷിച്ചതെന്നാണ് മാഹിന്‍ഷാ പോലീസിനോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button