Kerala

ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം : ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും വഴിയാണ് നേരിട്ട് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ കൈമാറുന്നത്.

യുഡിഎഫ് ഭരണകാലത്ത് ഉണ്ടായ കുടിശികയും ഒരുമാസം മുന്‍കൂര്‍ ഗഡുവുമാണ് പെന്‍ഷന്‍കാര്‍ക്കു നല്‍കുന്നത്. വയോധികര്‍, വിധവകള്‍, 50 വയസ്സുകഴിഞ്ഞ അവിവാഹിതകള്‍, കര്‍ഷകത്തൊഴിലാളികള്‍, അംഗപരിമിതര്‍ തുടങ്ങി 32 ലക്ഷത്തിലധികം പേര്‍ക്കാണ് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത്. 3100 കോടി രൂപയാണ് ഇത്തരത്തില്‍ സര്‍ക്കാരിനു ചെലവു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button