KeralaNews

വെള്ളിമൂങ്ങകൾക്ക് സമാനമായി ആഡംബര കാർ എംബ്ളം മോഷണം

കോഴിക്കോട്: ആഡംബര കാറുകളുടെ എംബ്ളം മോഷ്ട്ടിക്കുന്നതിനു പിന്നില്‍ കുട്ടിക്കള്ളന്മാര്‍. നൂറോളം ആഡംബര കാറുകളുടെ എംബ്ളം നഗരത്തിലെ വിവിധ കോണുകളിൽ നിന്ന് നഷ്ടമായതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മോഷ്ട്ടിച്ചത് വിപണിയിൽ ഉയർന്ന വില വരുന്ന ബെന്‍സ്, ബി.എം.ഡബ്ള്യു, ജാഗ്വാര്‍ തുടങ്ങിയ ആഡംബര കാറുകളുടെ എംബ്ളമാണ്.

ഇതിനു പിന്നിൽ വിവിധ സ്കൂൾ വിദ്യാർഥികളാണെന്നാണ് പോലീസ് പറയുന്നത്. രണ്ട് കേസുകള്‍ മെഡിക്കല്‍ കോളജ്, ചേവായൂര്‍ പോലീസ് ഇതുസംബന്ധിച്ച രജിസ്റ്റര്‍ ചെയ്തു. 20ഓളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്തരം മോഷണം നൂറോളം വിദ്യാർഥികൾ നടത്തിയതായും കണ്ടെത്തി. പോലീസ് പരാതി ലഭിച്ചുതുടങ്ങിയത് പുതിയപാലത്ത് മൂന്ന് ബെന്‍സ് കാറുകളില്‍നിന്ന് എംബ്ലം മോഷണം പോയത് മുതലാണ്. അന്വേഷണത്തില്‍ ബീച്ച്‌, ഷോപ്പിങ് മാള്‍, തിയറ്റര്‍, പാര്‍ക്കിങ് മൈതാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാറുകളില്‍നിന്ന് വ്യാപക മോഷണം നടന്നതായി മനസ്സിലാക്കി.

മലാപ്പറമ്പ് ഗിരിനഗര്‍ കോളനിയില്‍നിന്നും സമാനമായ മോഷണം റിപ്പോര്‍ട്ട് ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസും കേസെടുത്തു. കഴിഞ്ഞ ദിവസം കോട്ടൂളിയിലും മറ്റൊരു മോഷണം നടന്നു. പല മോഷ്ടാക്കളുടെയും ദൃശ്യം സി.സി. കാമറകളിലും പതിഞ്ഞിട്ടുണ്ട്.40,000 മുതല്‍ 60,000 രൂപ വരെ വിലയുള്ളതാണ് ഇത്തരം എംബ്ളങ്ങള്‍. സ്വര്‍ണത്തേക്കാള്‍ വിലയുള്ള ലോഹംകൊണ്ടാണ് ഇവ നിര്‍മിച്ചതെന്നും ഇരട്ടി വില ലഭിക്കുമെന്നുമുള്ള പ്രചാരണത്തില്‍പെട്ടാണ് കുട്ടികള്‍ മോഷണത്തിനിറങ്ങിയത്. പോലീസ് മോഷ്ടിച്ചവര്‍ക്കൊന്നും ഇതുവരെ അവ വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ അവരുടെ വീടുകളില്‍ റെയ്ഡ് നടത്താനുള്ള ഒരുക്കത്തിലാണ്. മോഷ്ടാക്കള്‍ വിദ്യാര്‍ഥികളായതിനാല്‍ വീടുകള്‍ കയറി പരിശോധിക്കുന്നതിനുള്ള പ്രയാസവും പോലീസ് ചൂണ്ടിക്കാട്ടുന്നു. ആഡംബര കാറുകളില്‍നിന്ന് എടുക്കുന്ന എംബ്ലങ്ങൾ പിന്നീട് അതേ കാറിലോ മറ്റൊന്നിലോ ഘടിപ്പിക്കാനാകില്ല എന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. പുനരുപയോഗിക്കാന്‍ സാധിക്കാത്ത ഈ ചിഹ്നം വ്യാപകമായി മോഷ്ടിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം വ്യക്തമായിട്ടില്ല. വെള്ളിമൂങ്ങയുടെ പേരിലുള്ള പ്രചാരണത്തിന് സമാനമായ രീതിയിലാണ് ഇതെന്നും സംശയിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button