NewsInternational

മുക്കാല്‍ നൂറ്റാണ്ട് കാലമായി സൂക്ഷിക്കുന്ന കെ.എഫ്.സി.ചിക്കന്റെ അതീവ രഹസ്യ കൂട്ട് ചോര്‍ന്നു

ലോകത്ത് ആണവ രഹസ്യങ്ങള്‍ പോലും ചോരുകയും, ശാസ്ത്ര രഹസ്യങ്ങളും, ബാങ്ക് വിവരങ്ങള്‍ പോലും ചോര്‍ത്തുകയും ചെയ്യുമ്പോഴാണ് കെ.എഫ് സി.ചിക്കന്റെ 11 രഹസ്യ കൂട്ടുകള്‍ അതീവ രഹസ്യമായി ഇന്നും സൂക്ഷിക്കപ്പെടുന്നത്.

കെ.എഫ് സി രഹസ്യ കൂട്ട് ചോര്‍ന്നത് അമേരിക്കയിലേ ചിക്കാഗോ ട്രിബ്യൂണ്‍ എന്ന പത്രമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു പ്രകാരം 11 കൂടുകള്‍ ചേര്‍ത്ത് ഒറിജിനല്‍ കെ.എഫ്.സി ഉണ്ടാക്കിയതായും പത്രം റിപോര്‍ട്ട് ചെയ്യുന്നു.

പത്രം പുറത്തുവിട്ട കെ.എഫ് സിയുടെ അതീവ രഹസ്യമായ 11 രഹസ്യ കൂട്ടുകള്‍ ഇവയാണ്.

2/3 tablespoon salt

1/2 tablespoon thyme

1/2 tablespoon basil

1/3 tablespoon oregano

1 tablespoon celery salt

1 tablespoon black pepper

1 tablespoon dried mustard

4 tablespoon paprika

2 tablespoon garlic salt

1 tablespoon ground ginger

3 tablespoon white pepper

Mix spices above with 2 cups of white flour

1937 ലാണ് കെ.എഫ്.സിയുടെ രഹസ്യ ഹെര്‍ബലുകള്‍ 11 എണ്ണം ഹാസ് കോളോണല്‍ സാന്‍ ട്രസ് വികസിപ്പിച്ചെടുത്തത്. ഇദ്ദേഹമാണ് കെ.എഫ്.സി വിഭവത്തിന്റെ പിതാവും.

അതീവ രഹസ്യം സൂക്ഷിക്കുന്നത് രീതി

കെ.എഫ്.സി.ചിക്കന്‍ ലോകത്ത് ഹിറ്റായതോടെ അതിന്റെ രഹസ്യ കൂട്ടുകള്‍ ലീക്കാതെ സൂക്ഷിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. 1940ല്‍ ഇതിനായി പ്രത്യേകമായ ഒരു സുരക്ഷാ വിഭാഗത്തെ ഉണ്ടാക്കി. ആദ്യം സുരക്ഷാ സേനയുടെ സംരക്ഷണത്തില്‍ റസിപ്പി രഹസ്യം പെട്ടിയിലാക്കി സൂക്ഷിച്ചു. തുടര്‍ന്ന് റസിപ്പി കൈകള്‍കൊണ്ട് എഴുതി തയ്യാറാക്കി പെട്ടിയിലാക്കി ഭൂഗര്‍ഭ അറയില്‍ തീര്‍ത്ത കോണ്‍ക്രീറ്റ് ഗുഹയില്‍ അടക്കം ചെയ്തു. 2 അടി കനത്തിലുള്ള കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടാണ് അറ തീര്‍ത്തത്. ഇത് പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്. ഈ കോണ്‍ക്രീറ്റ് പേടകത്തില്‍ നിന്നും ഈ രഹസ്യം പുറത്തെടുക്കാന്‍ 2 അടി കനത്തിലുള്ള പേടകം തകര്‍ക്കണം. പേടകം സൂക്ഷിക്കുന്ന ഭൂഗര്‍ഭ അറയും ലോക്ക് ചെയ്തിരിക്കുകയാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് ക്യാമറ, സുരക്ഷാ വിഭാഗം, പ്രധാന ഓഫീസുമായും, അമേരിക്കന്‍ പോലീസ് മേധാവികളുമായി കണക്ട് ചെയ്ത സൈറണ്‍ സിസ്റ്റം എല്ലാം ഭൂഗര്‍ഭ അറയുടെ വാതിലില്‍ ഫിറ്റ് ചെയ്തിരിക്കുകയാണ്

എന്നാല്‍ കെ.എഫ്.സി രഹസ്യം ചോര്‍ന്നിട്ടില്ലെന്നും പ്രസിദ്ധീകരിച്ച റസീപ്പികള്‍ തെറ്റാണെന്നും അവകാശപെട്ട് കെ.എഫ്.സി അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. റസിപ്പി ഇപ്പോഴും ഭദ്രമാണെന്നും ലോകത്ത് ആര്‍ക്കും കെ.എഫ്.സി ഉണ്ടാക്കാനോ, അനുകരിക്കാന്‍ പോലുമോ സാധിക്കില്ലെന്നും കമ്പനി അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button