NewsInternational

വിമാനത്തില്‍ സെല്‍ഫിയെടുക്കുന്നവര്‍ക്ക് ‘പണി’ കിട്ടി

ന്യൂഡല്‍ഹി : വിമാനത്തിനുള്ളില്‍ സെല്‍ഫി എടുക്കുക ഇനി എളുപ്പമാവില്ല. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കോക്പിറ്റിനുള്ളിലും മറ്റു നിര്‍ണായക സ്ഥലങ്ങളിലും സെല്‍ഫി നിരോധിക്കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആലോചിക്കുന്നത്.


ഇതു സംബന്ധിച്ച് മാര്‍ഗരേഖകള്‍ ഡി.ജി.സി.എ വൈകാതെ പുറത്തിറക്കും. സ്മാര്‍ട് ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ യാത്രക്കാരും, പൈലറ്റുമാരും, ജോലിക്കാരും സെല്‍ഫി എടുക്കുന്നതു പതിവാക്കിയതായി ഡി.ജി.സി.എയ്ക്ക് പരാതി കിട്ടിയിരുന്നു. അടുത്തയിടെ ഒരു പ്രമുഖ എയര്‍ലൈനിലെ ആറ് പൈലറ്റുമാര്‍ കുടുംബസമേതം കോക്പിറ്റിനുള്ളില്‍ സെല്‍ഫി എടുത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button