NewsInternational

യാത്രക്കാര്‍ക്ക് ആശ്വാസമായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം

കുവൈറ്റ്: ഇന്ധനവിലയിലുള്ള മാറ്റം ചൂണ്ടിക്കാണിച്ച് ടാക്‌സി ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തണമെന്ന ടാക്‌സി കമ്പനികളുടെ ആവശ്യം തത്കാലം പരിഗണിക്കേണ്ടതില്ലെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. വ്യക്തമായ പഠനങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈകൊണ്ടിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
പെട്രോള്‍ വില വര്‍ദ്ധനവു സൂചിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്നും കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

നിരത്തുകളില്‍ മീറ്റര്‍ ഘടിപ്പിക്കാതെ സര്‍വ്വീസ് നടത്തുന്ന ടാക്‌സികള്‍ കണ്ടെത്തി പിഴ നല്‍കാനും ഇത്തരം പരാതികള്‍ ആഭ്യന്തര മന്ത്രാലയവുമായി യോജിച്ച് പ്രവര്‍ത്തിച്ച് ഇല്ലായ്മ ചെയ്യാനുമാണ് പുതിയ തീരുമാനം.
എന്നാല്‍ തീരുമാനം മലയാളികളടക്കമുള്ള ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി ആളുകളെ പ്രതിസന്ധിയിലാക്കുമെന്നാണ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button