Kerala

ട്രെയിനുകളുടെ സമയത്തില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം : ട്രെയിനുകളുടെ സമയത്തില്‍ വീണ്ടും മാറ്റം. ഇന്ന് രാത്രി 8.40 ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് പുലര്‍ച്ചെ രണ്ടുമണിക്കേ പുറപ്പെടൂ. 5.10 ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം – പട്‌ന ട്രെയിന്‍ പുലര്‍ച്ചെ രണ്ടിനും കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ്‌രഥ് എക്‌സ്പ്രസ് വൈകിട്ട് 7.30 നുമാണ് പുറപ്പെടുകയെന്ന് അധികൃതര്‍ അറിയിച്ചു. നാളെ രാവിലെ പത്തേകാലിന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന നിസാമുദിന്‍ മംഗളാ എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.30 നാകും പുറപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button