KeralaNewsIndiaInternationalGulf

വിശുദ്ധ ഹജ്ജ് കര്‍മം: പുതിയ നിബന്ധനകളും അറിയിപ്പുകളും

ഇന്ന് 900 ഹാജിമാര്‍ കൂടി രണ്ടു വിമാനങ്ങളിലായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് തീര്‍ഥാടനത്തിനായി പുറപ്പെടും. 450 പേര്‍ വീതമാണ് ഓരോ വിമാനത്തിലും ഉണ്ടാവുക. ആദ്യ വിമാനം ഉച്ചക്ക് ഒരു മണിക്കും രണ്ടാമത്തേത് ഉച്ചക്ക് 5.30 നും യാത്ര തിരിക്കും. ഇന്നലെ 900 യാത്രക്കാര്‍ രണ്ട് വിമാനങ്ങളിലായി പുറപ്പെട്ടു കഴിഞ്ഞു. ആറു മാസം പ്രായമുള്ള ആണ്‍കുഞ്ഞും ഈ സംഘത്തിലുണ്ട്.

ഹജ്ജ് കല്ലേറ് കര്‍മത്തിന് പുതിയ നിബന്ധനകള്‍

ജംറയില്‍ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനും തിരക്ക് നിയന്ത്രിക്കാനുമാണ് ഈ നിബന്ധനകള്‍ എര്‍പെടുത്തുന്നത്. അറഫാ പ്രാര്‍ത്ഥനക്ക് ശേഷം മുസ്ദലിഫയില്‍ രാത്രി തങ്ങുന്ന തീര്‍ഥാടകരെ നേരിട്ട് ജംറയിലെ കല്ലേറ് കര്‍മത്തിന് കൊണ്ട് വരരുത് എന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് മിഷനുകള്‍ക്ക് സൗദി ഹജ്ജ് മന്ത്രാലയം നിര്‍ദേശം നല്‍കി. മുസ്ദലിഫയില്‍ നിന്നും ആദ്യം തീര്‍ഥാടകരെ എത്തിക്കേണ്ടത് മിനായിലെ തമ്പുകളിലെക്കാണ്. ഇതാദ്യമായാണ് ഇങ്ങനെ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഹജ്ജിന് ഇനി 69 പേര്‍ക്ക് കൂടി അവസരം ലഭിക്കും

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിച്ച് വൈറ്റിംഗ് ലിസ്റ്റില്‍ ഇടം നേടിയ 69 പേര്‍ക്ക് കൂടി ഹജ്ജിന് പോകാന്‍ അവസരം ലഭിക്കും. അവസരം ലഭിച്ചവര്‍ വിദേശ വിനിമയ സഖ്യ, വിമാന നിരക്ക് എന്നിവയില്‍ അതത് കാറ്റഗറി പ്രകാരമുള്ള നിശ്ചിത തുകയടച്ച് പേ ഇന്‍ സ്ലിപ്പും മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും ഹജ്ജ് കമ്മറ്റിക്ക് സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മറ്റിയുമായി ബന്ധപെടുക ഫോണ്‍: 0484- 2611499.

shortlink

Related Articles

Post Your Comments


Back to top button