NewsIndia

പാക് അധീന കശ്മീരിലുള്ളവര്‍ക്ക് വന്‍ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : കശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് അധീന കശ്മീരില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. 2000 കോടിയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്..

പാക് അധീന കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ എന്നീ സ്ഥലങ്ങളിലെ അഭയാര്‍ത്ഥികളായി എത്തിയവര്‍ക്കാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പാക്കേജിന്റെ ഗുണഫലം ലഭിക്കേണ്ട 36,348 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഉടന്‍ അനുമതി നല്‍കും.
മന്ത്രിസഭയുടെ അനുവാദം ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തുക വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസം.

പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും 5.5 ലക്ഷം രൂപയാണ് ലഭിക്കുക. എന്നാല്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ ഈ തുക മതിയാവില്ലെന്നും 9,200 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് ജമ്മു ആന്റ് കശ്മീര്‍ ശരണാര്‍ഥി ആക്ഷന്‍ കമ്മറ്റി പറയുന്നത്. അഭയാര്‍ത്ഥികള്‍ ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാരല്ലാത്തതുകൊണ്ട് ഇവര്‍ക്ക് വോട്ടവകാശം ഇല്ല. എന്നാല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. 1947ലെ വിഭജന കാലത്ത് എത്തിവയവരാണ് ഇതില്‍ കൂടുതല്‍ ആളുകളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button