NewsLife Style

സ്വപ്നങ്ങളുടെ ഭ്രമാത്മകലോകത്തെപ്പറ്റി അറിയണോ?

നമ്മളിൽ എല്ലാവരും സ്വപ്നം കാണുന്നവരാണ്. പകല്‍ സ്വപ്നവും രാത്രി സ്വപ്നവും കാണുന്നവരില്‍ ചിലര്‍ക്ക് ചില സ്വപ്നങ്ങള്‍ പിന്നീട് ഓര്‍മ്മയുണ്ടാകും. ചില സ്വപ്‌നങ്ങൾ നമ്മളെ വല്ലാതെ അലട്ടാറുമുണ്ട്. എന്നാല്‍ ഓരോ സ്വപ്നങ്ങള്‍ക്കും ഓരോ അര്‍ത്ഥമുണ്ടാകും. പലപ്പോഴും നമ്മള്‍ കാണുന്ന സ്വപ്നങ്ങള്‍ നമ്മുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന ചില കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഭാവിയില്‍ നമുക്കുള്ള പല സൂചനകളാണ് സ്വപ്‌നങ്ങൾ നല്‍കുന്നത്.

സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ തര്‍ക്കിക്കുന്നതായോ മറ്റോ സ്വപ്നം കാണുകയാണെങ്കില്‍ ജീവിതത്തിലെ പ്രധാന കാര്യത്തിന് തയ്യാറെടുപ്പിന്റെ ആവശ്യമുണ്ട് എന്നാണ് അര്‍ത്ഥം. ആരെങ്കിലും പിന്തുടരുന്നതായി സ്വപ്നം കാണുകയാണെങ്കിൽ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം എന്തോ നടക്കാന്‍ പോകുന്നുണ്ട് എന്നതാണ്.

നമ്മൾ പലരും കാണാറുള്ള സ്വപ്നമാണ് മരണം. നമ്മുടെ ബന്ധുക്കളോ അല്ലെങ്കിൽ നമുക്ക് പരിചയമില്ലാത്തവരോ മരിക്കുന്നതായി നമ്മിൽ പലരും സ്വപ്നം കണ്ടിട്ടുണ്ടാകും. അതിന്റെ അർഥം ചിലപ്പോള്‍ ജോലിസംബന്ധമോ പഠനസബന്ധമോ ആയി മാറ്റം ഉണ്ടാവും എന്നതിന്റെ ലക്ഷണമാണ്.

സ്വപ്നത്തിൽ പറക്കുന്നതായി കാണാറുണ്ടെങ്കിലും ജീവിതത്തില്‍ നിങ്ങള്‍ കൈവരിയ്ക്കാന്‍ പോകുന്ന നേട്ടങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. പലപ്പോഴും ആഴത്തിലേക്ക് വീഴുന്നതായി നമ്മളെല്ലാവരും സ്ഥിരമായി സ്വപ്നം കാണാറുണ്ട്. ജീവിതത്തില്‍ അല്ലെങ്കില്‍ ജോലിയില്‍ സ്ഥിരമായി ഉറച്ച്‌ നില്‍ക്കാനാവാത്തതാമ് ഇതിന്റെ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button