NewsInternational

മണിപ്പൂരില്‍ ഫീസ്‌ അടയ്ക്കാത്തതിന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഇംഫാല്‍: ആറാം ക്ലാസ് വിദ്യാര്‍ഥിയെ ഫീസ് അടയ്ക്കാത്തതിന് സ്‌കൂള്‍ അധികൃതര്‍ മര്‍ദ്ദിച്ച് കൊന്നുവെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉത്തരവാദികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിന് അടുത്തുള്ള ലാംഗോള്‍ സ്വദേശി സുരേഷ് ടോങ്ഗ്രാമാണ് മരിച്ചത്. അധികൃതര്‍ തന്നോട് ഫീസ് അടയ്ക്കാത്തതിനാല്‍ കുട്ടിയെ സ്‌കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോകണമെന്ന് പറഞ്ഞിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ബീര ടോങ്ഗ്രാം പറഞ്ഞു. സ്‌കൂളില്‍ എത്തിയപ്പോള്‍ അവര്‍ നിലപാട് മാറ്റുകയും കുട്ടിയെ വിട്ടയയ്ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

കുട്ടിയെ വെള്ളിയാഴ്ച രാത്രി സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തിച്ചു. ബന്ധുക്കളോട് അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ ശിക്ഷിച്ചുവെന്ന് അറിയിച്ചു. തൊട്ടുപിന്നാലെ കുട്ടി കുഴഞ്ഞുവീണ് മരിച്ചു. പിതാവ് ക്രൂരപീഡനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് പരാതി നല്‍കിയിട്ടുണ്ട്. നീതി ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് വാർത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button