KeralaNews

സിപിഐക്ക് സ്വരാജിന്റെ മറുപടി

കൊച്ചി: സിപിഐയോട് ഒരു വിരോധവുമില്ലെന്ന് എം സ്വരാജ് എംഎല്‍എ. സിപിഐയുടെ ചെങ്കൊടിയെപ്പറ്റി ഞാന്‍ അങ്ങിനെ പറയുമെന്ന് സിപിഐക്കാര്‍ കരുതുന്നുണ്ടോ എന്നും സ്വരാജ് ചോദിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മീഡിയ പ്രൊപ്പഗാണ്ട ആയിരുന്നു വിവാദങ്ങള്‍ക്ക് പിന്നില്‍. സിപിഐയുടെ കൊടിയെ പറ്റിയല്ല കോണ്‍ഗ്രസിന്റെ കൊടിയെപ്പറ്റിയാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന്റെയും സിപിഐയുടെയും എല്ലാം ചെങ്കൊടിയല്ലേ. ദുഷ്ടലാക്കോടെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. തനിക്കെതിരായി ഉയര്‍ന്നു വരുന്ന വിവാദങ്ങളില്‍ മാധ്യമങ്ങള്‍ തന്റെ വശം ചോദിക്കാറില്ലെന്നും സ്വരാജ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button