KeralaNews

നിലവിളക്ക് വിവാദത്തില്‍ സുധാകരനെ തിരുത്തി ഇ പി ജയരാജന്‍

നിലവിളക്ക് വിവാദത്തിൽ ജി.സുധാകരന് തിരുത്തുമായി ഇ.പി ജയരാജൻ. നിലവിളക്ക് കൊളുത്തുന്നത് ഐശ്വര്യത്തുടക്കം. പ്രാർത്ഥനാ ഗീതം മനുഷ്യനെ ഉന്മേഷവാന്മാരാക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെല്‍ട്രോണിന്റെ ഒരു ചടങ്ങില്‍ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ജയരാജന്റെ പ്രസ്താവന.

കയ്യടിയോടെയാണ് സദസ്സ് അത് വരവേറ്റത്. ജാതിയും മതവും ബ്രാന്‍ഡ് ചെയ്യപ്പെടുകയാണെന്നും അന്ധ വിശ്വാസമല്ല ശാസ്ത്ര ബോധമാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.നിലവിളക്ക് കൊളുത്തുന്നതിനെ എതിര്‍ത്ത ജി സുധാകരന്റെ പ്രസ്താവനക്ക് ഘടകവിരുദ്ധമായിരുന്നു ജയരാജന്റെ വാക്കുകള്‍. ദീപം കൊളുത്തുന്നത് ഐശ്വര്യമാണെന്നും ഏതൊരു ചടങ്ങിനു മുന്‍പും ദീപം കൊളുത്തുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button