Kerala

കന്നഡ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടി കെ.സുരേന്ദ്രന്‍

കോഴിക്കോട് : കന്നഡ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടി കെ സുരേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് തൃശൂരില്‍ പ്രധാനമന്ത്രി വന്നപ്പോള്‍ പ്രസംഗം പരിഭാഷപ്പെടുത്തിയ കെ സുരേന്ദ്രന് തെറ്റു പറ്റിയതിനെ തുടര്‍ന്ന് പരിഭാഷകന്റെ ജോലി വി. മുരളീധരന് ഏറ്റെടുക്കേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അതിന്റെ പേരില്‍ കുറച്ചു പരിഹാസമൊന്നുമല്ല സുരേന്ദ്രന്‍ ഏറ്റു വാങ്ങിയത്. എന്നാലിപ്പോള്‍ കന്നഡ പരിഭാഷയോടെ തിരിച്ചെത്തിയിരിക്കുകയാണ് സുരേന്ദ്രന്‍.

ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ എം.പി നളിന്‍കുമാര്‍ കാട്ടീലിന്റെ കന്നഡ പ്രസംഗം പരിഭാഷപ്പെടുത്തിയാണ് കയ്യടി നേടിയത്. ശ്രീനാരായണ സെന്റിനറി ഹാളില്‍ ബുധനാഴ്ച നടന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ സ്വാഗതസംഘം രൂപീകരണ ചടങ്ങായിരുന്നു വേദി. ഹാളില്‍ തിങ്ങി നിറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെയും അനുഭാവികളെയും കയ്യിലെടുക്കുന്ന ആവേശകരമായ പ്രസംഗമാണ് നളിന്‍ കുമാര്‍ നടത്തിയത്. നാലര കൊല്ലം കഴിഞ്ഞാല്‍ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ വേണ്ടിയുള്ള ഒരുക്കമാണ് ദേശീയ കൗണ്‍സിലെന്നു നളിന്‍ പറഞ്ഞു. പ്രസംഗം കെ.സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തുമെന്നു അറിയിപ്പ് വന്നപ്പോള്‍ സദസില്‍ ആശയക്കുഴപ്പമായി. എന്നാല്‍, പ്രസംഗകന് തൃപ്തികരമായ വിധത്തിലാണ് സുരേന്ദ്രന്‍ പരിഭാഷ നിര്‍വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button