Kerala

പിഞ്ചു കുഞ്ഞിനെ തെരുവുനായ കടിച്ചു കീറി

മലപ്പുറം : പിഞ്ചു കുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. കോഡൂര്‍ ചെമ്മങ്കടവ് പട്ടര്‍കടവന്‍ റിയാദിന്റെ മകള്‍ ഇഷ (11 മാസം) ആണ് തെരുവുനായയുടെ അക്രമത്തിനിരയായത്. ഇന്നു രാവിലെയാണു സംഭവം.

അടുക്കള വാതിലിലൂടെ വീട്ടിനകത്തു കയറിയ തെരുവുനായ വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കടിച്ചു പരുക്കേല്‍പിക്കുകയായിരുന്നു. മുഖത്തും തലയിലും ദേഹത്തും പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button