Kerala

ഭര്‍ത്താവ് മകനേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തി

കൊച്ചി : മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയേയും മകനെയേയും വെട്ടിക്കൊലപ്പെടുത്തി. കൊച്ചി മൂവാറ്റുപുഴ ആയവനയിലാണ് ഈ ക്രൂരത നടന്നത്. ഭാര്യയായ ഷീല, മക്കളായ വിപിന്‍, വിഷ്ണു എന്നിവരെയാണ് വെട്ടിയത്. കല്ലൂര്‍ക്കാട് കോട്ടക്ക് പുറത്ത് വിശ്വനാണ് ഈ ക്രൂരതകാട്ടിയത്.

ഗുരുതരമായി പരുക്കേറ്റ ഷീലയും വിപിനും ആശുപത്രിയില്‍വെച്ച് മരണപ്പെടുകയായിരുന്നു. ഇളയമകന്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മദ്യപിച്ചെത്തിയ വിശ്വന്‍ ദേഷ്യപ്പെട്ട് ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ഷീലയേയും മക്കളേയും നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്കെത്തിച്ചത്. സംഭവത്തില്‍ പോലീസ് വിശ്വനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിശ്വന്‍ ഒളിവിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button