India

മാലിന്യം ശേഖരിച്ച് ഭാര്യയുടെ ശവദാഹ ചടങ്ങ് ഭര്‍ത്താവിന് നടത്തേണ്ടി വന്നു

ഭോപാല്‍ : മാലിന്യം ശേഖരിച്ച് ഭാര്യയുടെ ശവദാഹ ചടങ്ങ് ഭര്‍ത്താവിന് നടത്തേണ്ടി വന്നു. മധ്യപ്രദേശിലെ രത്തന്‍ഗര്‍ഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. സംസ്‌കാരം നടത്താന്‍ പണമില്ലാതെ വന്നപ്പോഴാണ് പേപ്പറുകളും പ്ലാസ്റ്റികും ടയറുകളും ശേഖരിച്ച് ഭര്‍ത്താവ് ജഗദീഷിന് സംസ്‌കാരം നടത്തേണ്ടി വന്നത്.

സഹായത്തിനായി ചെന്നപ്പോള്‍ പണമില്ലെങ്കില്‍ ഭാര്യയുടെ മൃതശരീരം പുഴയില്‍ തള്ളാനാണ് ചിലര്‍ ഉപദേശിച്ചത്. പരിഹാസങ്ങള്‍ക്കൊടുവില്‍ ഭാര്യയെ ഒറ്റയ്ക്ക് സംസ്‌കരിക്കുകയായിരുന്നു ജഗദീഷ്. ഗ്രാമത്തിലെ പഞ്ചായത്തില്‍ ഭാര്യയുടെ മരണം അറിയിച്ചപ്പോള്‍ 2500 രൂപയാണ് ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം സംസ്‌കാര ചടങ്ങുകള്‍ നടക്കില്ലെന്ന് പറയുകയായിരുന്നു.

ഗ്രാമത്തിലെ പലരോടും ജഗദീഷ് സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും ആരും മുന്നോട്ട് വന്നില്ല. പണം കൊടുത്തോ അല്ലാതെയോ ആരും സഹായിക്കാതെ വന്നപ്പോഴാണ് മൂന്ന് മണിക്കൂര്‍ മാലിന്യം ശേഖരിച്ചത്. പ്ലാസ്റ്റിക് കവറുകളും പേപ്പറുകളും ടയറുകളും കൂട്ടിയിട്ട് മൃതദേഹം ഇട്ട് കത്തിക്കുകയായിരുന്നു. ഗ്രാമത്തിലെ പഞ്ചായത്തില്‍ നിന്നും ആരും സഹായിച്ചില്ലെന്നും ജഗദീഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button