KeralaNews

കെ.ബാബുവിന് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിച്ചവരെ തേടി വിജിലന്‍സ് : കേസില്‍ പല ഉന്നതരും കുടുങ്ങും


കൊച്ചി : മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം ബാബുവുമായി അടുത്ത ബന്ധമുള്ള ആളുകളിലേക്കും വ്യാപിപ്പിക്കുന്നു. ബാബുവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രണ്ടുപേരെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും. തോപ്പില്‍ ഹരി, ജോജി എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇതിനുശേഷം മാത്രമേ ബാബുവിന്റെ ബിനാമികളെന്നു കണ്ടെത്തിയ ബാബുറാം, മോഹനന്‍ എന്നിവരെ ചോദ്യം ചെയ്യൂ. അന്വേഷണം ബാബുവുമായി അടുത്ത ബന്ധമുള്ള മറ്റു ചിലരിലേക്കും നീളുന്നതായി വിജിലന്‍സ് സംഘം സൂചന നല്‍കി.
വസ്തു ഇടപാടിന്റെ രേഖകളും സ്വര്‍ണ്ണവും പണവുമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്. ഇതില്‍, കൂടുതല്‍ പരിശോധന ആവശ്യമുള്ളവ പ്രത്യേക അപേക്ഷ നല്‍കി കോടതിയില്‍ നിന്നും തിരിച്ചു വാങ്ങും. ബാബുവിന്റെ പെണ്‍മക്കളുടെ പേരിലുള്ള ലോക്കറുകള്‍ പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിയായിരുന്ന കാലയളവില്‍ ബാബു അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് വീട്ടില്‍ പരിശോധന നടത്തിയത്. ബാബുവിന്റെയും മക്കളുടെയും അടുത്ത ബിനാമികളുടെയും വീടുകളില്‍ ഒരേസമയം റെയ്ഡ് നടത്തി. എട്ടുലക്ഷം രൂപയും കുറേ രേഖകളും പിടിച്ചെടുത്തിരുന്നു. ബാബു തേനിയില്‍ 120 ഏക്കര്‍ തോട്ടം ഭൂമി സ്വന്തമാക്കിയതായും മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ ബെന്‍സ് കാര്‍ വാങ്ങിയതായും കണ്ടെത്തിയിരുന്നു. ഇതെല്ലാം മന്ത്രിയായിരുന്ന അഞ്ചു വര്‍ഷക്കാലം കൊണ്ട് നേടിയതാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button