NewsInternational

പെരുമ്പാമ്പിന്‍റെ വായില്‍നിന്ന് മാന്‍ രക്ഷപെടുന്നതിന്‍റെ വൈറല്‍ ദൃശ്യങ്ങള്‍ കാണാം!

പെരുമ്പാമ്പിന്റെ വായില്‍ നിന്നും വളരെ അദ്ഭുതകരമായാണ് ആ മാന്‍ രക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്‌ളോറിഡയിലാണ് സംഭവം ഉണ്ടായത്.ജിമ്മി വില്‍സണ്‍ എന്ന വ്യക്തി ഒരുപക്ഷെ അതുവഴി വന്നില്ലായിരുന്നുവെങ്കിൽ ആ മാനിന് അതിന്റെ ജീവന്‍ നഷ്ടമാകുകയായിരുന്നു. ഫെനിഡേറയിലെ വനപ്രദേശത്ത് വേട്ടയ്ക്കിറങ്ങിയതായിരുന്നു ജിമ്മി വില്‍സണ്‍. ഈ സമയം കഴുത്തില്‍ വരിഞ്ഞുമുറുക്കി മാനിനെ കൊല്ലാനുള്ള ശ്രമത്തിലായിരുന്നു പെരുമ്പാമ്പ്.ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ ഒരു കമ്പുപയോഗിച്ച് ജിമ്മി മാനിനെ രക്ഷപ്പെടുത്താനും ശ്രമിച്ചു .ഒടുവില ശ്രമത്തിന് ഫലം കണ്ടു.വൈകാതെ തന്നെ മാനിന്റെ കഴുത്തില്‍ നിന്നുള്ള ‘പിടി’ പെരുമ്പാമ്പ് അയച്ചു. ഈ സമയം മാന്‍ ജീവനും കൊണ്ട് ഓടി രക്ഷപെടുകയും ചെയ്തു.ജിമ്മി വില്‍സണ്‍ ഫോണിൽ പകർത്തിയ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

https://youtu.be/deYVZlZHyiU

shortlink

Related Articles

Post Your Comments

Related Articles


Back to top button