KeralaNews

തിരുവനന്തപുരത്തെ മുന്‍മന്ത്രി രക്ഷിക്കണം എന്ന്‍ പറഞ്ഞ് മുഖ്യമന്ത്രിയുടെ കാലില്‍ വീണതായി കോണ്‍ഗ്രസ് യുവനേതാവ്!

തിരുവനന്തപുരം: വിജിലൻസ് കേസിൽ പെടാതിരിക്കാൻ മുൻ മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയൻറെ കാലിൽ വീണെന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ വിനോദ് കൃഷ്ണന്റെ പോസ്റ്റ് കോൺഗ്രസിനുള്ളിൽ ചർച്ചയാകുന്നു. തിരുവനന്തപുരത്ത് നിന്നുള്ള ഏക മന്ത്രി വി എസ് ശിവകുമാറിനെ ലക്ഷ്യമിട്ടാണ് പോസ്‌റ്റെന്നാണ് വിവരം. ഈ പോസ്റ്റിനടിയിൽ മന്ത്രി ശിവകുമാറാണോ എന്ന കമന്റുമുണ്ട്. ഇതിന് വിനോദ് കൃഷ്ണ മറുപടി നൽകുന്നില്ല. ഇതോടെയാണ് ശിവകുമാറാണാ വ്യക്തി എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. വിജിലൻസിന്റെ അഴിമതിക്കാർക്കെതിരായി തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിൽ മുൻ മന്ത്രി കെ. ബാബുവിനു പുറമേ 20 യു.ഡി.എഫ്. നേതാക്കളുണ്ട്. ഇതിൽ ശിവകുമാർ ഉള്ളതും സംശയത്തെ ബലപ്പെടുത്തുന്നതാണ്.

വിനോദ് കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഏതോ ഒരു മുൻ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻറെ കാലിൽ വീണ് തന്റെ രാഷ്ട്രീയ ഭാവി തകർക്കരുത് എന്ന് അപേക്ഷിച്ചതായി പിന്നാമ്പുറ സംസാരം. അഴിമതി നടത്തിയിട്ടില്ലാന്ന് മനസാക്ഷിയുടെ മുന്നിൽ ഉറപ്പുള്ളവർ ആരും കാലുപിടിക്കാൻ പോയിട്ടില്ല എന്നും മനസ്സിലാക്കുന്നു. കാല് പിടിച്ച ആൾ ഇനിയെങ്കിലും യു ഡി എഫിനെ അപമാനിക്കുന്ന പ്രവർത്തി അവസാനിപ്പിക്കണം. എന്തായാലും അങ്ങോട്ട് പോയി രക്ഷിക്കണം എന്ന് അപേക്ഷിച്ചു വിജിലൻസിന് ജോലി ഉണ്ടാക്കി കൊടുക്കല്ലേ.

Credit: Marunadan Malayali

shortlink

Related Articles

Post Your Comments

Related Articles


Back to top button