NewsBusiness

ഇനി റിലയന്‍സ് ടാക്‌സിയില്‍ യാത്രചെയ്യാം

വമ്പിച്ച ഓഫറുകളുമായി ഉപഭോക്താക്കളെ ഞെട്ടിച്ച് തരംഗമായി മാറിയ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ പുതിയ സംരംഭവുമായി മുകേഷ് അംബാനി എത്തുന്നു. ബിസിനസ് മേഖലയില്‍ എല്ലാ രംഗവും കൈപിടിയിലൊതുക്കാനാണോ അംബാനിയുടെ പുറപ്പാട്.

റിലയന്‍സ് ടാക്‌സിയില്‍ ഇനി നിങ്ങള്‍ക്ക് യാത്ര ചെയ്യാം. ഉടന്‍ റിലയന്‍സ് ടാക്‌സി റോഡുകളിലിറങ്ങും. ഉബര്‍, ഓല എന്നിവയ്ക്ക് തിരിച്ചടി നല്‍കാനായിരിക്കുമോ റിലയന്‍സിന്റെ ഒരുക്കം? ഇതിനായി സ്വന്തമായി കാറുകളുടെ ശൃംഖലയും അതിനുള്ള ഡ്രൈവര്‍മാരെയും റിലയന്‍സ് തയ്യാറാക്കിയതായാണ് വിവരം.

കൂടുതല്‍ വൈവിധ്യമാര്‍ന്ന സേവന സാങ്കേതിക മേഖലകളിലേയ്ക്ക് റിലയന്‍സിനെ കൈപിടിച്ച് ഉയര്‍ത്താനാണ് അംബാനിയുടെ നീക്കം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടാക്സി സര്‍വീസ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

shortlink

Post Your Comments


Back to top button