India

മൂന്നു വയസുകാരിയെ കാറില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി

ഹൈദരാബാദ് : മൂന്നു വയസുകാരിയെ കാറില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി. ഹൈദരാബാദിലെ ഷംഷാബാദിലാണ് സംഭവം. മാതാപിതാക്കള്‍ ഹോട്ടലിനു പുറത്തെത്തിയപ്പോള്‍ കുട്ടി ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാറില്‍ കിടത്തി പോകാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇവര്‍ പോയതിനു പിന്നാലെ കുട്ടി ഉറക്കമുണര്‍ന്നു. പൂട്ടിയിട്ട കാറിനുള്ളില്‍ കരയുന്ന കുട്ടിയെ കണ്ട ആളുകള്‍ ഇരുമ്പുപാര ഉപയോഗിച്ച് കാറിന്റെ വാതില്‍ കുത്തിത്തുറന്ന് കുട്ടിയെ പുറത്തെത്തിച്ചു. പിന്നാലെ ഭക്ഷണംകഴിച്ച ശേഷം മാതാപിതാക്കള്‍ തിരിച്ചെത്തിയെങ്കിലും നാട്ടുകാര്‍ ഇവരോട് കയര്‍ത്തു. തുടര്‍ന്ന് കുട്ടിയെയുമായി ഇവര്‍ സ്ഥലം വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button