NewsIndia

പരസ്പരം പുകഴ്ത്തി രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും!

ലക്നൗ:രാഹുൽ ഗാന്ധി നല്ല മനുഷ്യനും നല്ല സൗഹൃദമുണ്ടാക്കാവുന്ന കോൺഗ്രസ് നേതാവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് .‘യുവ മുഖ്യമന്ത്രി അഖിലേഷിനെ നോക്കൂ, നന്നായി പെരുമാറുന്നയാൾ. അദ്ദേഹത്തിന്റെ സർക്കാർ നന്നായി പ്രവർത്തിക്കുന്നില്ല എന്നേയുള്ളു എന്നാണ് അഖിലേഷ് യാദവിനെക്കുറിച്ച് രാഹുൽ ഗാന്ധിയുടെ അഭിപ്രായം.യുപിയിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ തിരഞ്ഞെടുപ്പു സഖ്യം വരുമെന്ന ഊഹാപോഹങ്ങൾ ശക്തിപ്പെടുത്തുന്നതാണ് ഇരു നേതാക്കളുടെയും പ്രസ്താവനകൾ.കിസാൻ മഹായാത്ര’ നടത്തുന്ന രാഹുൽ യുപി സർക്കാരിനെ വിമർശിക്കുന്നത് മയമുള്ള വാക്കുകളിലാണ്; കടുത്ത വിമർശനംകേന്ദ്ര സർക്കാരിനെതിരെയും. രാഹുൽ കൂടുതൽ സമയം യുപിയിൽ ചെലവഴിക്കുകയാണെങ്കിൽ അദ്ദേഹവുമായി കൂടുതൽ സൗഹൃദംസ്ഥാപിക്കാം. രണ്ടു നല്ല ആളുകൾ അടുക്കുന്നതിൽ എന്താണു തെറ്റെന്ന് അഖിലേഷ് ചോദിക്കുന്നു.

യുപി സർക്കാരിനെതിരെ രാഹുൽ മൗനംപാലിക്കുന്നു എന്ന ആക്ഷേപവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.തിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യകക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണു സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button