NewsInternational

ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന് ഇന്ന് 15 വര്‍ഷം : ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക് : ഭീകരാക്രമണങ്ങള്‍ക്കെതിരെ ഒരുമയോടെ നിലകൊള്ളണമെന്നു യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. യു.എസിനെ ആഴത്തില്‍ മുറിവേല്‍പിച്ച 9/11 ഭീകരാക്രമണത്തിനു 15 വര്‍ഷം തികയുന്നതിന്റെ തലേദിവസം നടത്തിയ റേഡിയോ പ്രഭാഷണത്തിലാണ്, ഇക്കാര്യത്തില്‍ രാജ്യത്തു ഭിന്നതയുണ്ടാകാന്‍ ഇടയാകരുതെന്ന അദ്ദേഹത്തിന്റെ ആഹ്വാനം.
ജാതി, മത, വര്‍ഗ, വിശ്വാസ, ലിംഗ വ്യത്യാസമില്ലാതെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന നിലപാടാണ് യു.എസിനെ മഹത്വപൂര്‍ണമാക്കുന്നതെന്ന് ഒബാമ പറഞ്ഞു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ പ്രസംഗത്തില്‍ പലവട്ടം ഒബാമ തള്ളിപ്പറഞ്ഞു. കറുത്ത ദിനമായ 9/11നു ശേഷം കാര്യങ്ങള്‍ ഒരുപാടു മാറിയിരിക്കുന്നു. ആക്രമണത്തിന്റെ സൂത്രധാരന്‍ ഉസാമ ബിന്‍ ലാദന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കി. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തി.

ആക്രമണങ്ങളെ തടഞ്ഞു. എങ്കിലും ഭീകരാക്രമണ ഭീഷണി കെട്ടടങ്ങിയിട്ടില്ല. ഭീകര സംഘടനകളായ അല്‍ ഖായിദയ്ക്കും ഐഎസിനുമെതിരായ പോരാട്ടം തുടരും. നാം അവരെ തകര്‍ക്കും ഒബാമ പറഞ്ഞു. 2001 സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു യു.എസിലെ ഭീകരാക്രമണം. വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും അല്‍-ഖ്വയിദ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി നടത്തിയ ആക്രമണങ്ങളില്‍ മൊത്തം 2750 പേരാണു കൊല്ലപ്പെട്ടത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 23 ഓഫിസര്‍മാരുടെ ബഹുമാനാര്‍ഥം ന്യുയോര്‍ക്ക് പൊലീസ് വകുപ്പു പരേഡ് നടത്തി.

shortlink

Post Your Comments


Back to top button