NewsIndia

ഇരിപ്പിടത്തിന് കൈക്കൂലി ആവശ്യപ്പെട്ടു; യാത്രക്കാരന്റെ ട്വീറ്റിന് ടിടിഇക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: ടിടിഇ കൈക്കൂലി ആവശ്യപ്പെട്ടതായി യാത്രക്കാരാന്‍ ട്വീറ്റ് ചെയ്തതിനു പിന്നാലെ ടിടിഇയെ സസ്പെന്‍ഡ് ചെയ്തു. ബാര്‍മര്‍-കല്‍ക എക്സ്പ്രസിലെ ടിടിഇ ശ്യാംപാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ ട്രെയിനിലെ എസ് 6 കോച്ചിലെ യാത്രക്കാരനായ ഗോവിന്ദ് നാരായനാണ് പരാതി ട്വീറ്റ് ചെയ്തത്. സീറ്റുകള്‍ അനുവദിക്കുന്നതിന് ടിടിഇ 150 രൂപ വാങ്ങിയശേഷം റെസീപ്റ്റ് നല്‍കാതിരുന്നതാണ് ഗോവിന്ദ് നാരായന്‍ പരാതിയായി ട്വീറ്റ് ചെയ്തത്.

ഗോവിന്ദ് നാരായന്‍ റെസീപ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ പിന്നീട് നല്‍കാമെന്നായിരുന്നു ടിടിഇ മറുപടി നല്‍കിയത്. ഇതേതുടര്‍ന്ന് റെയില്‍വേ മന്ത്രാലയം, മന്ത്രി സുരേഷ് പ്രഭു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോധ്പുര്‍ ഡിവിഷണല്‍ മാനേജര്‍ എന്നിവരെ മാര്‍ക്ക് ചെയ്ത് ഗോവിന്ദ് ട്വീറ്റ് ചെയ്തു.കുറച്ചുസമയത്തിനുശേഷം ട്രെയിനില്‍ കയറിയ റെയില്‍വേ വിജിലന്‍സ് ഓഫീസര്‍ മുകേഷ് ഗലോട്ടും സംഘവും യാത്രക്കാരുമായി ആശയവിനിമയം നടത്തിയശേഷം ടിടിഇയുടെ പക്കലുണ്്ടായിരുന്ന റിക്കാര്‍ഡ് ബുക്ക് പരിശോധിച്ചു.

ഇതില്‍ പണം വാങ്ങിയത് രേഖപ്പെടുത്താതിരുന്നത് കണ്ടെത്തി. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ശ്യാംപാലിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.ഗോവിന്ദ് ട്വീറ്റ് ചെയ്തതിനു പിന്നാലെ റെയിൽവെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഗോവിന്ദിനെ ബന്ധപ്പെട്ടു. പരാതി ബന്ധപ്പെട്ടവര്‍ക്ക് അയച്ചുനല്‍കിയതായും മന്ത്രാലയത്തില്‍നിന്നു മറുപടി ലഭിച്ചിരുന്നു. തുടർന്നായിരുന്നു നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button