Kerala

മകനെ തലക്കടിച്ചു കൊന്ന് പിതാവ് കുഴിച്ച് മൂടി

മൂവാറ്റുപുഴ : ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകനെ തലക്കടിച്ചു കൊന്ന് പിതാവ് കുഴിച്ച് മൂടി. ഏഴ് വയസ്സുള്ള വസുദേവ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. നാല് ദിവസമായി കുട്ടിയേയും പിതാവിനേയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വസുദേവിനെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചു മൂടുകയായിരുന്നു എന്ന് ബാബു തന്നെയാണ് പോലീസിനോട് പറഞ്ഞത് എന്നാണ് വിവരം.

കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം കുഴിച്ചിട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്. ബാബുവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കളാരും തന്നെ പറയുന്നില്ല. കുട്ടിയെ കൊല്ലാനുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. നാല് ദിവസമായി കുട്ടിയേയും പിതാവിനേയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയ്ക്കും പിതാവിനും വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നു വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് ബാബു പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button