KeralaNews

പുറ്റിങ്ങല്‍ അപകടത്തിലെ കരാറുകാരന്‍റെ വീട്ടുവളപ്പില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ച കരാറുകാരന്‍ സുരേന്ദ്രന്റെ കഴക്കൂട്ടത്തെ വീട്ടുവളപ്പില്‍ പൊട്ടിത്തെറി. വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. ആളപായമില്ല. വീടിന്റെ മതില്‍ കെട്ടും സമീപത്തെ വീടിന്റെ ജനലുകളും പൊട്ടിത്തെറിയില്‍ തകര്‍ന്നു. അനധികൃതമായാണ് വീട്ടുവളപ്പില്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button