International

നല്ല ഉശിരന്‍ പെരുമ്പാമ്പുകളുടെ ഇടയിലേക്ക് ഒരു കൂസലുമില്ലാതെ ലാളിക്കാന്‍ പോയ യുവാവ്; വീഡിയോ കാണൂ

കാലിഫോര്‍ണിയ: വളര്‍ത്തുമൃഗങ്ങളെ ലാളിക്കാന്‍ യജമാനന് ഒരു മടിയും ഉണ്ടാകാറില്ല. എന്നാല്‍, അതുപോലെയാവില്ലല്ലോ പാമ്പിന്‍ കൂട്ടില്‍ പോയാല്‍. ഒരു പേടിയുമില്ലാതെ പാമ്പിനെ ലാളിക്കാന്‍ പോയ യുവാവിന് എന്താണ് സംഭവിച്ചത്? ചെറിയ പാമ്പല്ല നല്ല ഉഗ്രശേഷിയുടെ പെരുമ്പാമ്പിനെയാണ് യാതൊരു കൂസലുമില്ലാതെ ലാളിക്കാന്‍ പോയത്.

ജെയ് ബ്രൂവറിന്റെ വീഡിയോ ഇതിനോടകം വൈറലായി. പെരുമ്പാമ്പിനെയാണ് ഇയാള്‍ വീട്ടില്‍ പാര്‍പ്പിച്ചത്. കൂട്ടില്‍ ഭീകരന്മാരായ മൂന്ന് പെരുമ്പാമ്പുകളുണ്ടെന്ന് പ്രേക്ഷകരോട് വ്യക്തമാക്കിയിട്ടാണ് ജെയ് ബ്രൂവര്‍ കൂട്ടിലിറങ്ങുന്നത്. തിങ്ങി നിറഞ്ഞ പാമ്പിന്‍ കൂട്ടിലേക്കാണ് കയറിച്ചെന്നത്.

എന്നാല്‍ ഇത് ഒരു പാമ്പിന് ഇഷ്ടപ്പെട്ടില്ല. പാമ്പ് യജമാനനെ ആക്രമിച്ചു. തന്റെ മുഖത്തിന് നേരെ ചീറി വരുന്ന പെരുമ്പാമ്പിനെ തട്ടിയകറ്റി ജെയ് ബ്രൂവര്‍ ചിരിക്കുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button