NewsInternational

ന്യൂയോര്‍ക്കിനെ നടുക്കി സ്ഫോടനം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ സ്‌ഫോടനം. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ പ്രദേശിക സമയം ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. 15 പേര്‍ക്കെങ്കിലും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആര്‍ക്കും ഗുരുതര പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേസ്റ്റ് ബിന്നില്‍ നിന്ന് വന്‍ ശബ്ദത്തോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം നടന്ന ഉടനെ ന്യൂയോര്‍ക്ക് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് പോലീസിന്റെ ഭീകരവിരുദ്ധ സേന ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button