International

പേനകള്‍ ഉപയോഗിച്ച് ഉപകരണങ്ങളുടെ മുകളിലും വിമാനത്തിന്റെ ബോഡിയിലും ചിത്രം വരച്ചു; സ്ത്രീകളെ പൈലറ്റ് ഇറക്കിവിട്ടു

ലണ്ടന്‍: വിമാനത്തിനുള്ളില്‍ സ്ത്രീകള്‍ തകൃതിയായി ചിത്രങ്ങള്‍ വരച്ചു. പേനകള്‍ ഉപയോഗിച്ച് ഉപകരണങ്ങളുടെ മുകളിലും വിമാനത്തിന്റെ ബോഡിയിലുമാണ് ഇവര്‍ ചിത്രങ്ങള്‍ വരച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടപ്പോള്‍ ജീവനക്കാര്‍ അത് മായ്ച്ചു കളയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീകള്‍ ഇത് കൂട്ടാക്കിയില്ല.

തുടര്‍ന്ന് പൈലറ്റ് രണ്ട് സ്ത്രീകളെയും വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. വിമാന കമ്പനിയായ ഫ്ളൈബിയുടെ വിമാനത്തിലിരുന്നാണ് ഇവര്‍ ചിത്രം വരച്ചത്. നാല്‍പ്പതിനടുത്ത് പ്രായമുള്ള സ്ത്രീകളാണ് പുറത്താക്കപ്പെട്ടവര്‍. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്നും ദക്ഷിണ ഫ്രാന്‍സിലെ ലാ റോച്ചെല്ലെയിലേക്ക് പോകാനാണ് ഇവര്‍ വിമാനത്തില്‍ കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button