KeralaNews

വീണ്ടും ബാങ്ക് തട്ടിപ്പ്: പ്രമുഖ ബാങ്കില്‍ നിന്ന് 5 കോടി ഡോളറിന്റെ കടത്തല്‍ശ്രമം!!!

കൊച്ചി : ഇന്ത്യയിലെ ഒരു പ്രമുഖ ബാങ്കില്‍ നിന്ന് അഞ്ച് കോടി ഡോളര്‍ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമം. യഥാസമയം കണ്ടെത്തിയതിനെ തുടര്‍ന്ന് പണം നഷ്ടമായില്ല. അതേസമയം അഞ്ച് ലക്ഷം ഡോളറിലേറെയുള്ള തുക വിദേശ അക്കൗണ്ടിലേയ്ക്ക് മാറ്റുന്നതിന് കര്‍ശനമായ സുരക്ഷാനടപടികള്‍ ഏര്‍പ്പാടാക്കിയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാരണത്താല്‍ വിദേശയാത്ര നടത്തുന്നവര്‍ ഇനി കയ്യില്‍ വിദേശ കറന്‍സി കരുതേണ്ടി വരും. രാജ്യാന്തര എ.ടി.എം കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിയ്ക്കാന്‍ കഴിയുന്നില്ലെന്ന് പരാതിയുണ്ട്.

ഏതാനും ദിവസം മുന്‍പ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ് 5 കോടി ഡോളര്‍ സ്വിഫ്റ്റ് ഇടപാടിലൂടെ കടത്താന്‍ ശ്രമിച്ചത്. പക്ഷേ ഇന്ത്യന്‍ ബാങ്കുകളുടെ ഡോളര്‍ അക്കൗണ്ടായ നൊസ്‌ട്രൊയുടെ സുരക്ഷാവിഭാഗം ഇത് കണ്ടെത്തുകയും പണം കടത്തല്‍ തടയുകയും ചെയ്തു. അതിനു ശേഷം അഞ്ച് ലക്ഷം ഡോളറിലേറെയുള്ള തുക വിദേശ അക്കൗണ്ടിലേയ്ക്ക്് മാറുന്നതിന് കര്‍ശനമായ സുരക്ഷാനടപടികള്‍ ബാധകമാക്കി.

എന്നാല്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് വിദേശത്ത് പണം പിന്‍വലിയ്ക്കുന്നതിനുള്ള നിയന്ത്രണവും ഇതുമായി ബന്ധമില്ലെന്ന് ഉന്നത ബാങ്കിംഗ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ അയല്‍ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിയ്ക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിവിധ ബാങ്കുകളുടെ എ.ടി.എം സേവനമേധാവികള്‍ അറിയിച്ചു. കേരളത്തിലെ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് അയല്‍സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്ന് പണം ലഭിക്കുന്നില്ലെന്നും എ.ടി.എം തട്ടിപ്പുകള്‍ തടയാന്‍ ഇത്തരം ഇടപാടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അഭ്യൂഹം പരന്നതിനെ തുടര്‍ന്നാണ് വിശദീകരണം.

അയല്‍ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പണം എടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പരാതി

കടപ്പാട് : മലയാള മനോരമ ദിനപ്രതം

shortlink

Related Articles

Post Your Comments

Related Articles


Back to top button