IndiaUncategorized

വിമാനത്തില്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 2വിന് തീപിടിച്ചപ്പോള്‍!

ചെന്നൈ: ആകാശത്തേക്ക് പറക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ പൊട്ടിത്തെറിച്ചാലോ? തീപിടിച്ചാലോ? എന്തായിരിക്കും അവസ്ഥ.. ചെന്നൈയിലേക്കു പോകുകയായിരുന്ന വിമാനത്തില്‍വെച്ച് ഗ്യാലക്‌സി ഫോണിന് തീപിടിച്ചത് വലിയ പ്രശ്‌നത്തിനിടയാക്കി. യാത്രക്കാരുടെ അനാസ്ഥയാണോ ഫോണിന്റെ പ്രശ്‌നമാണോ സംഭവത്തിന് കാരണമായതെന്ന് വ്യക്തമല്ല.

വിമാനത്തിനുള്ളില്‍ കയറിയാല്‍ മൊബൈല്‍ ഫോണുകളും മറ്റും ഓഫാക്കിവെക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടാറുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാണിത്. എന്നാല്‍, പലര്‍ക്കും ഒരു ബോധവുമുണ്ടാകാറില്ല. യാത്രക്കിടയില്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 2 ഫോണിന് തീ പിടിക്കുകയായിരുന്നു.

സാംസംഗ് ഫോണിന്റെ പാളിച്ചയാണോ ഇതെന്ന് ചര്‍ച്ചചെയ്യാന്‍ ഡി.ജി.സി.എ അധികൃതര്‍ സാംസംഗിനെ സമീപിച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ കയറിയാല്‍ സാംസംഗ് ഉപകരണങ്ങള്‍ ഓഫ് ആക്കി സൂക്ഷിക്കാനാണ് നിര്‍ദ്ദേശം. ബാഗില്‍നിന്നാണ് ഫോണിന് തീപിടിച്ചത്. പുക ഉയരുന്നത് ജീവനക്കാര്‍ കാണുകയും പെട്ടെന്നു തന്നെ തീയണയ്ക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button