India

മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സനുഗെല്‍ വനത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. ഇന്ദ്രവതി നദി കടന്ന് ഒരു സംഘം മാവോയിസ്റ്റുകള്‍ ബസ്തനഗറിലേക്ക് പോകുന്നതായി പ്രദേശവാസികളും ഇന്റലിജന്‍സും നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മേഖലയില്‍ തിരച്ചില്‍ നടത്തിയതെന്ന് ബസ്തര്‍ എസ്പി ആര്‍ എന്‍ ദാഷ് അറിയിച്ചു.

ബസ്തൂര്‍ മാവോയിസ്റ്റ് ഏരിയ കമ്മറ്റിയിലെ അംഗങ്ങളെയാണ് വധിച്ചത്. 2015 ഒക്ടോബറില്‍
ബര്‍ഗൂമില്‍ പോലീസ് കോണ്‍സ്റ്റബിളിനെ വധിച്ചത് ഈ സംഘമാണ്. ഇവരില്‍ നിന്ന് രണ്ട് തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, പൈപ്പ് ബോംബുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കോഡക്‌സ് വയറും ബാഗുകളും വെടിമരുന്ന് കലവറയും ബാറ്ററികളും ഇലക്ട്രിക്ക് വയറുകളും ഇവരുടെ കൈയില്‍ നിന്നും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments


Back to top button