NewsInternational

അമ്മയിൽ നിന്നും ഗർഭം ധരിച്ച അച്ഛൻ പ്രസവിച്ചു

കുഞ്ഞിനെ അമ്മയിൽ നിന്നും ഗർഭം ധരിച്ച് അച്ഛൻ പ്രസവിച്ചു. ഫെര്‍ണാണ്ടോ മാച്ചഡോയും ഡയാനെ റോഡ്രിഗ്യൂസുമാണ് ഇത്തരത്തിൽ ഒരു ചരിത്രം സൃഷ്ടിച്ചത്. ഇത്തരത്തില്‍ ഗര്‍ഭം ധരിച്ച തെക്കന്‍ അമേരിക്കയിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികളാണിവര്‍. തങ്ങള്‍ക്ക് മറ്റുള്ളവരെപ്പോലുള്ള അവകാശങ്ങുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും തങ്ങള്‍ മറ്റ് കുടുംബങ്ങളെപ്പോലെ തന്നെയാണെന്നാണ് മാച്ചഡോ പറയുന്നു. ജൂണിലാണ് അദ്ദേഹം കുട്ടിക്ക് ജന്മം നല്‍കിയിരിക്കുന്നത്. സ്ത്രീയായി ജനിച്ച പുരുഷനായിരുന്നു മാച്ചഡോ. അത് പോലെ തന്നെ പുരുഷസവിശേഷതകളോടെ ജനിച്ചവളായിരുന്നു ഡയാനെ. ഇക്കാരണത്താലാണ് ഇവര്‍ക്ക് സവിശേഷരീതിയില്‍ ഗര്‍ഭം ധരിക്കാനായിരിക്കുന്നത്.

തനിക്കൊരു രക്ഷിതാവിന്റെ സന്തോഷം അനുഭവിക്കാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റോഡ്രിഗ്യൂസ് പറയുന്നത്. കോണ്‍ഗ്രസിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ ഇവര്‍ 2013ല്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.ആദ്യ നാളുകളില്‍ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടതിന്റെയും തെരുവുകളില്‍ കഴിയാന്‍ നിര്‍ബന്ധിതയായതിന്റെയും ഓര്‍മകള്‍ ഇവര്‍ പങ്ക് വയ്ക്കുന്നുണ്ട്.പല പ്രാവശ്യം ഇവര്‍ കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.ഗര്‍ഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം പുറത്ത് വിട്ട് ഇവര്‍ ആരാധകരെ തൃപ്തിപ്പെടുത്തിയിരുന്നു.എന്തിനേറെ മറ്റേര്‍ണിറ്റി വാര്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ വരെ ഇവര്‍ ഇതിന്റെ ഭാഗമായി പുറത്ത് വിട്ടിരുന്നു. താനാണ് പ്രസവിച്ചതെന്ന് തെളിയിക്കുന്നതിനായി മാച്ചഡോ തന്റെ സിസേറിയന്‍ അടയാളത്തിന്റെ ചിത്രങ്ങള്‍ പോലും പുറത്ത് വിട്ടിരുന്നു.

തങ്ങളുടെ രണ്ടു പേരുടെയും ഇഷ്ടത്തിനനുസരിച്ചാണീ ഗര്‍ഭധാരണമെന്ന് റോഡ്രിഗ്യൂസ് മെക്സിക്കന്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ ജൈവികമായോ നിയമപരമായോ ഒന്നിനും തങ്ങളെ തടയാനാവില്ലെന്നും അവര്‍ പ്രസ്താവിച്ചിരുന്നു.താന്‍ ഒരു ട്രാന്‍സ്ഫെമിനൈന്‍ സ്ത്രീയും ഫെര്‍ണാണ്ടോ ഒരു ട്രാന്‍സ്മസ്കുലിന്‍പുരുഷനമാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. തികച്ചും സങ്കീര്‍ണമായ പ്രക്രിയകളിലൂടെയാണ് തങ്ങള്‍ കടന്ന് പോയതെന്നും അവര്‍ പറയുന്നു. 16 ആഴ്ച്ച മാത്രം പ്രായമുള്ള കുഞ്ഞിന് കരോട്ട് എന്നാണ് പേര് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button