KeralaNewsIndia

മദനിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലേക്ക് പി.ഡി.പി മാര്‍ച്ച്‌

കോട്ടയം: അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 10ന് കര്‍ണാടകത്തിലേക്ക് മാര്‍ച്ച്‌ ചെയ്യുന്നു. പി ഡി പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇത്.

“മദനിക്ക് പിറന്ന നാട്ടില്‍ വരുന്നതിനും ചികിത്സ തേടുന്നതിനും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണം. ബി.ജെപിയേക്കാള്‍ വലിയ ഫാസിസ്റ്റ് സമീപനമാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഭരണകൂടം മദനിയോട് കാട്ടുന്നത്.’ സിറാജ് ആരോപിച്ചു.ഡിസംബര്‍ 10ന് രാവിലെ 10ന് കാസര്‍കോട് തലപ്പാടിയില്‍ നിന്ന് മാര്‍ച്ച്‌ ആരംഭിക്കും. മാര്‍ച്ചിന് മുന്നോടിയായി പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ ഓക്ടോബര്‍ 15 മുതല്‍ 30വരെ പദയാത്രകള്‍ സംഘടിപ്പിക്കും. സിറാജ് പത്ര സമ്മേളനത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button