Uncategorized

ഭര്‍ത്താവിനെ കൊന്നു, ശവവുമായി ബൈക്കില്‍ യുവതി കറങ്ങിനടന്നു, ഒടുവില്‍ സംഭവിച്ചത്!

ഹൈദരാബാദ്: പത്താം ക്ലാസുകാരനുമായി അവിഹിതബന്ധം തുടര്‍ന്ന 25കാരി ഭര്‍ത്താവിനെ കൊന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഭര്‍ത്താവിനെ കൊന്ന ശേഷം മൃതദേഹവുമായി ബൈക്കില്‍ 12കിലോമീറ്ററോളം യുവതി ചുറ്റികറങ്ങി. ഒടുവില്‍ പ്രവല്ലിക മെന്‍ഡത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവായ പുല്ലയ്യ മെന്‍ഡത്തെ കൊലപ്പെടുത്താന്‍ 16 വയസ്സുകാരനെയും ഒപ്പം കൂട്ടിയിരുന്നു. അവിഹിത ബന്ധം ചോദ്യം ചെയ്തതിനാണ് ഭര്‍ത്താവിനെ യുവതി ദാരുണമായി കൊലപ്പെടുത്തിയത്. മദ്യ ലഹരിയിലായിരുന്ന പുല്ലയ്യയുടെ തലയ്ക്കടിച്ചാണ് കൊന്നത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

കൊലപ്പെടുത്തിയശേഷം കാമുകനൊപ്പം അയല്‍ക്കാരന്റെ ബൈക്കില്‍ മൃതദേഹവുമായി പോകുകയായിരുന്നു. രാത്രി 11.30ക്കാണ് മൃതദേഹം നശിപ്പിക്കാന്‍ ഇറങ്ങിയത്. പോലീസിന്റെ ശ്രദ്ധയില്‍പെടുകയും തടഞ്ഞപ്പോള്‍ നിര്‍ത്താതെ പോകുകയുമായിരുന്നു. തുടര്‍ന്ന് രണ്ട് കിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്നതിന് ശേഷമാണ് ഇവരെ പിടികൂടിയത്.

മദ്യപിക്കാനായി പുറത്ത് പോയ പുല്ലയ്യ മെന്‍ഡത്തിനെ പിന്നീട് മരണപ്പെട്ട നിലയില്‍ വഴിവക്കില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പ്രവല്ലിക പോലീസിനോട് പറഞ്ഞത്. പിന്നീട് കുറ്റം സമ്മതിക്കുകയാണുണ്ടായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button