NewsGulf

സോഷ്യൽ മീഡിയ ചാറ്റിങ് താരം ‘അബൂസിന്‍’ അറസ്റ്റിൽ

റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചാറ്റിങ് നടത്തിയ പത്തൊമ്പതുകാരൻ അറസ്റ്റിൽ. ‘അബൂസിന്‍’ എന്ന സൗദി യുവാവാണ് അറസ്റിലായത്. സൗദിയുടെ മൂല്യങ്ങളും ദേശ സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ് നിയമനടപടിയെന്ന് പോലീസ് വ്യക്തമാക്കി. അമേരിക്കക്കാരിയായ ക്രിസ്റ്റീന എന്ന കൗമാരക്കാരിയോടാണ് അബൂസിന്‍ ചാറ്റിംഗ് നടത്തിയത്.

ഓണ്‍ലൈനില്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് അധികൃതർ അറിയിച്ചു. തുടര്‍ നിയമ നടപടിക്കായി യുവാവിനെ പബ്ളിക് പ്രോസിക്യൂഷന് കൈമാറും. ഇംഗ്ളീഷ് അറിയാത്ത അബൂസിന്‍റെയും അറബി അറിയാത്ത ക്രിസ്റ്റീനയുടെയും ചാറ്റിങ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഓണ്‍ലൈന്‍ പത്രങ്ങളിലും ചാനലുകളിലും അബൂസിന്‍ വാർത്തയായിരുന്നു. പിന്നീട് മറ്റ് പെണ്‍കുട്ടികളുമായുള്ള അബൂസിന്‍റെ ചാറ്റിങ് വീഡിയോകളും പ്രചരിച്ചിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button