NewsInternational

ഷിമോണ്‍ പെരെസ് അന്തരിച്ചു

ടെല്‍അവീവ്: ഇന്നത്തെ ഇസ്രായേലിനെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ പ്രമുഖനും, സമാധാനത്തിനുള്ള നോബല്‍ പുരസ്കാര ജേതാവുമായ ഷിമോണ്‍ പെരെസ് അന്തരിച്ചു. 93-കാരനായ പെരെസ് രണ്ടാഴ്ച മുമ്പുണ്ടായ സ്ട്രോക്കിനെത്തുടര്‍ന്ന്‍ ചികിത്സയിലായിരുന്നു.

രണ്ട് തവണ ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന പെരെസ്, രാജ്യത്തിന്‍റെ പ്രസിഡന്‍റ് ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍അവീവിലെ ഒരു ആശുപത്രിയില്‍ റെസ്പിരേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന പെരെസ് അവസ്ഥ മോശമായതിനെത്തുടര്‍ന്ന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഓസ്ലോ സമാധാന ഉടമ്പടിയുടെ സൃഷ്ടാക്കളില്‍ ഒരാളായിരുന്ന പെരെസിന്‍റെ ഏറ്റവും തിളക്കമാര്‍ന്ന നേട്ടവും അതുതന്നെയാണ്. ഓസ്ലോ ഉടമ്പടിയുടെ സാക്ഷാത്കാരത്തിന് ഷിമോണ്‍ പെരെസ്, അന്നത്തെ ഇസ്രായേലി പ്രധാനമന്ത്രി യിഷാക്ക് റാബിന്‍, പാലസ്തീനിയന്‍ നേതാവ് യാസര്‍ അരാഫത്ത് എന്നിവര്‍ക്ക് സംയുക്തമായി സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button