NewsInternational

എല്ലാവരേയും ഞെട്ടിച്ച് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നു

റിയാദ്: സൗദിയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് നല്‍കുന്ന അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് ആനുകൂല്യം അടുത്തയാഴ്ച്ച  മുതല്‍ നിര്‍ത്തലാക്കുന്നു. എന്നാല്‍ ലാന്‍ഡ് ഫോണ്‍ വഴിയുള്ള ഡി.എസ്.എല്‍ കണക്ഷനുകള്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും തുടര്‍ന്നും അണ്‍ലിമിറ്റഡ് ഇന്റര്‍ നെറ്റ് ആനുകൂല്യം ലഭ്യമാകും.

സൗദിയിലെ എല്ലാ ടെലികോം കമ്പനികളും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് ആനുകൂല്യമാണ് ആദ്യ പടിയായി നിര്‍ത്തലാക്കുക. നെറ്റ് വര്‍ക്കുകളിലെ സമ്മര്‍ദ്ദം കുറക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് ആനുകൂല്യം നിര്‍ത്തലാക്കുന്നതെന്നാണ്
കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്റെ വിശദീകരണം.

സൗദിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം ആഗോള ശരാശരിയിലും ഏറെ കൂടുതലാണ്. ഈ കാരണമാണ് പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് നിര്‍ത്തലാക്കുവാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി അധികൃതരെ പ്രേരിപ്പിച്ചത്
.
അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് സൗകര്യം നിര്‍ത്തിവെച്ചതായി സൗദി ടെലികോം കമ്പനി എസ്.ടി.സി അറിയിച്ചു. മൂന്ന് മാസത്തിനിടെ 30ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ രാജ്യത്ത് റദ്ദാക്കിയിട്ടുണ്ട്. 4.8 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ സൗദിയിലുണ്ടെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments


Back to top button