Gulf

ഷാര്‍ജയില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ അഗ്നിബാധ

ഷാര്‍ജ : അല്‍ വഹ്ദ റോഡിലെ പാര്‍പ്പിട കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് അഗ്‌നിബാധയുണ്ടായത്. താമസക്കാര്‍ ഉടന്‍ ഇറങ്ങി രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ സിവില്‍ ഡിഫന്‍സെത്തിയാണ് താഴെയിറക്കിയത്. ആളപായമില്ല എന്നാല്‍ വന്‍ നാശനഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്.

സംനാന്‍, മുവൈല സ്‌റ്റേഷനുകളില്‍ നിന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. മലയാളികളടക്കം ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്. തൊട്ടടുത്ത് ഒട്ടേറെ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ തീ പടരാതിരിക്കാനാണ് സിവില്‍ ഡിഫന്‍സ് ആദ്യം ശ്രമിച്ചത്. തീപിടിത്തത്തെത്തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അഗ്‌നിബാധയുടെ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button