NewsIndia

നവാസ് ഷെരീഫിന് മോദിയെ പേടി,നല്‍കേണ്ടതും കാണിച്ചു കൊടുക്കേണ്ടതും ലാഹോര്‍ റാലിയില്‍: ഇമ്രാന്‍ ഖാന്‍

ന്യൂഡൽഹി: മോദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻ ഖാൻ.മോദിക്കെതിരെ ഇമ്രാൻ ഖാൻറെ നേതൃത്വത്തിൽ ഇന്ന് ലാഹോറിൽ കൂറ്റൻ റാലി സംഘടിപ്പിച്ചിരിക്കുകയാണ്.പാക് മണ്ണിൽ അതിക്രമിച്ചു കയറി രണ്ട് പട്ടാളക്കാരെ കൊന്ന മോദിക്ക് മറുപടി കൊടുക്കാൻ പാകിസ്താൻ പ്രധാനമന്ത്രിക്ക് ഭയമാണെന്നും ,മോദിക്ക് എങ്ങനെയാണ് മറുപടി നൽകേണ്ടതെന്നും ഇന്ത്യയോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും ഇന്നത്തെ ലാഹോറിലെ റാലിയിൽ താൻ കാണിച്ചുകൊടുക്കുമെന്നും ഇമ്രാൻ ഖാൻ പറയുകയുണ്ടായി.കൂടാതെ പാകിസ്താനിലെ ജനങ്ങൾ വൃണിത ഹൃദയരാണെന്നും അവർ ഇന്ത്യക്കും നരേന്ദ്രമോദിക്കും മറുപടി നൽകാൻ ഇന്നത്തെ റാലിയിലേക്ക് ഒറ്റകെട്ടായി എത്തുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

“റെയിൻ വിൻഡ് ” എന്ന് പേരിട്ടിരിക്കുന്ന ഇന്നത്തെ റാലിയിലൂടെ ഇന്ത്യക്ക് എന്ത് മറുപടിയാണ് കൊടുക്കേണ്ടതെന്ന് നവാസ് ഷെരീഫിന് താൻ മനസിലാക്കികൊടുക്കുമെന്നും ഒന്നിനും കഴിഞ്ഞില്ലെങ്കിൽ നവാസ് ഷെരീഫ് സ്ഥാനമൊഴിയണമെന്നും ഖാൻ പറഞ്ഞു .അന്തർദേശീയ തലത്തിൽ പാകിസ്താനുണ്ടായ അപമാനം ഞങ്ങൾ മായ്ക്കുമെന്നും നവാസ് ഷെരീഫും സിക മേധാവി ഷഹാസുമാണ് പാകിസ്താന്റെ നഷ്ടത്തിന് ഉത്തരവാദികളെന്നും ഇമ്രാൻ ഖാൻ ആരോപിക്കുകയുണ്ടായി.കൂടാതെ റെയിൻ വിൻഡ് റാലി പാകിസ്താന്റെ ചരിത്രത്തിലെത്തന്നെ ഒരു പുതിയ അദ്ധ്യായമായി മാറുമെന്നും ഖാൻ വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button