Kerala

ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് കേരള നിയമസഭ

തിരുവനന്തപുരം● പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തിന് കേരള നിയമസഭയുടെ അഭിനന്ദനം. രാജ്യസുരക്ഷയ്ക്ക് വേണ്ടി പോരാടുന്ന സൈന്യത്തിന് നിയമസഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുമ്പോഴും നയതന്ത്രതലത്തില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാക്കിസ്ഥാന് ഉചിതമായ മറുപടിയാണ് ഇന്ത്യ നല്‍കിയതെന്നും ഇതിന് വേണ്ടി പ്രവര്‍ത്തിച്ച സൈന്യത്തിന് സല്യൂട്ട് നല്‍കുകയാണെന്നും സൈന്യത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും അഭിനന്ദിച്ചു.

shortlink

Post Your Comments


Back to top button