NewsIndia

പാക് സൈനിക മേധാവി സ്ഥാനം ഒഴിയുന്നതിന് മുമ്പ് പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിയ്ക്കും : രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനവുമായി പാകിസ്ഥാന്റെ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേര്‍ക്ക് വെടിവെപ്പ് തുടരുന്നതിനിടയില്‍ കൂടുതല്‍ സജ്ജരായിരിക്കാന്‍ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. നവംബറില്‍ വിരമിക്കാന്‍ തയ്യാറെടുക്കുന്ന പാക് സൈനിക മേധാവി ജനറല്‍ റാഹില്‍ ഷെരീഫ് അതിര്‍ത്തി കടന്നുള്ള രക്തച്ചൊരിച്ചിലിന് സൈന്യത്തോട് ആഹ്വാനം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സുരക്ഷ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ചില ‘അതിര്‍ത്തി കടന്നുള്ള ആക്രമണ പദ്ധതി’കളുടെ സാധ്യത മുന്‍കൂട്ടി കാണണമെന്നും ഇന്ത്യന്‍ സുരക്ഷ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജനറല്‍ ഷെരീഫിന്റെ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടും അജന്‍ഡകളും വിലയിരുത്തിയാണ് അതിര്‍ത്തിയില്‍ കൂടുതല്‍ സജ്ജരാകാന്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്. നവംബറില്‍ അധികാരം ഒഴിയുന്ന ജനറല്‍ റാഹില്‍ ഷെരീഫ് കടുത്ത ആക്രമണത്തിന് മുതിരാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അറിയിപ്പ്. വ്യാഴാഴ്ച ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനം തുടരുകയാണ്

ഭീകരവാദത്തിനും അഴിമതിക്കുമെതിരെ പോരാടുന്നയാളായാണ് പാക് ജനത ജനറലിനെ കാണുന്നത്. പലപ്പോഴും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ മറികടക്കും വിധമുള്ള നിലപാടുകളും ജനറല്‍ റാഹീല്‍ ഷെരീഫ് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ കടുത്ത നീക്കം നടത്താന്‍ സൈനിക മേധാവിയുടെ നിലപാടിന് കഴിയും. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button