International

റോഡിലെ കുഴിയടച്ചില്ല; റോഡിലിരുന്ന് കുളിച്ച് സ്ത്രീകള്‍ പ്രതിഷേധിച്ചു

തായ്‌ലന്റ്: റോഡിലെ കുഴി അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ട് ഒരു നടപടിയും ചെയ്യാത്ത അധികൃതര്‍ക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിച്ചതിങ്ങനെ. പൊതുനിരത്തിലെ അടക്കാത്ത കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ കുളിച്ചാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. ഇന്തോനീഷ്യയിലാണ് സംഭവം നടക്കുന്നത്. ബാങ്കോക്കില്‍ നിന്നുള്ള മോഡലായ പാം ആണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്.

തായ്‌ലന്റിലെ ടാക്ക് പ്രവിശ്യയിലായിരുന്നു പാമിന്റെ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് സ്ത്രീകളും റോഡിലേക്കിറങ്ങി. ഇതോടെ തായ്ലന്റിലെ പല റോഡുകളിലും കുളിസീനായി. ഖോന്‍ കയാന്‍ പ്രവിശ്യയിലുണ്ടായ പ്രതിഷേധത്തില്‍ നിരവധി പ്രായം ചെന്ന സ്ത്രീകളാണ് അണിനിരന്നത്.

പ്രതിഷേധം രൂക്ഷമായതോടെ കുളി അവസാനിപ്പിക്കാന്‍ അധികൃതര്‍ രംഗത്തിറങ്ങുകയും ചെയ്തു. റോഡിലെ കുഴിയില്‍ പൂന്തോട്ടമൊരുക്കിയും മൈതാനമാതൃക നിര്‍മ്മിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായപ്പോള്‍ ഉടന്‍ നികത്താവുന്ന കുഴികള്‍ അടയ്ക്കുമെന്നും പൂര്‍ണമായും തകര്‍ന്ന റോഡുകള്‍ മഴയ്ക്കു ശേഷം ശരിയാക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button