KeralaNews

ഐ.എസിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ബി.ജെ.പി നേതാക്കള്‍ കുമ്മനത്തേയും വധിയ്ക്കാന്‍ പദ്ധതിയിട്ടു

കണ്ണൂര്‍ : കണ്ണൂര്‍ കനകമലയില്‍ കഴിഞ്ഞ ദിവസം പിടിയിലായ ഐ.എസിന്റെ കേരള ഘടകത്തെ കുറിച്ച് എന്‍.ഐ.എ നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തി. സംഘത്തിന്റെ പദ്ധതികളെ കുറിച്ച് നിര്‍ണായക വിവരങ്ങളാണ് എന്‍.ഐ.എ പുറത്ത് വിട്ടിരിയ്ക്കുന്നത്. സംസ്ഥാനത്ത് ഐ.എസ് ലക്ഷ്യം വെച്ചത് ബി.ജെ.പി നേതാക്കളെയാണെന്നാണ് പ്രാഥമിക വിവരം.

കേരളത്തില്‍ നിന്നും ഐ.എസിലേയ്ക്ക് ചേക്കേറിയ മലയാളികളാണ് ബി.ജെ.പി നേതാക്കളെ ഐ.എസ് സംസ്ഥാന ഘടകം ലക്ഷ്യം വെച്ചതിന് പിന്നിലെന്നാണ് വിവരം.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും, കെ.സുരേന്ദ്രനും പുറമെ രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍,ആലുവ റൂറല്‍ എസ്.പി പി.എന്‍.ഉണ്ണി രാജന്‍ എന്നിവരാണ് ഐ.എസിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍.

ഐ.എസ് വധിയ്ക്കാന്‍ തീരുമാനിച്ച ബി.ജെ.പിയുടെ രണ്ട് നേതാക്കളും ജനകീയരും വര്‍ഗീയ വിവാദങ്ങളില്‍ പെടാത്തവരുമാണ്. എന്നിട്ടും ഇവര്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിച്ചതില്‍ ദുരൂഹതയുണ്ടാക്കുന്നു.

മാത്രമല്ല മതേതര നിലപാട് കൂടുതല്‍ ഉയര്‍ത്തിപിടിക്കുകയും കേരളത്തില്‍ മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും ബി.ജെപിയിലേയ്ക്ക് അടുപ്പിക്കുകയും ചെയ്യുന്നതില്‍ പക പോക്കല്‍ കൂടിയാണ് ഇതെന്നും കരുതുന്നു.

കൊച്ചി കേന്ദ്രീകരിച്ച് ബോംബ് സ്‌ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ലുലു മാള്‍, നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി തുറമുഖം, ഹൈക്കോടതി എന്നീ സ്ഥലങ്ങളില്‍ ബോംബ് വെയ്ക്കാനും ഇവര്‍ പദ്ധതിയിട്ടു.

കൊച്ചിയില്‍ ജമാഅത് ഇസ്ലാമി സമ്മേളന വേദിയിലേയ്ക്ക് ഫ്രാന്‍സ് മോഡലില്‍ ലോറി ഇടിച്ചുകയറ്റി ആക്രമണം നടത്തുക ഉള്‍പ്പടെ നിരവധി പദ്ധതികള്‍ക്കാണ് ഇവര്‍ രൂപം നല്‍കിയിരുന്നത്.
നീസില്‍ നടത്തിയതിനു സമാനമായ ആക്രമണമാണ് കൊച്ചിയിലും ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇതു സംബന്ധിച്ച് പിടിയിലായവര്‍ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
നവമാധ്യമങ്ങള്‍ വഴിയായിരുന്നു സന്ദേശ കൈമാറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button