NewsInternational

സിറിയയില്‍ ഇനി റഷ്യയെ സ്പര്‍ശിക്കാന്‍ പോലും അമേരിക്കന്‍ ക്രൂസ് മിസ്സൈലുകള്‍ക്ക് കഴിയില്ല

സിറിയന്‍ പട്ടണമായ ടാര്‍ട്ടസിലുള്ള തങ്ങളുടെ നാവികആസ്ഥാനത്തേക്ക് അത്യാധുനിക മിസ്സൈല്‍ പ്രതിരോധ സംവിധാനമായ എസ്-300 അയച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയന്‍ പ്രശ്നത്തില്‍ അമേരിക്കയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ മിസ്സൈല്‍ ആക്രമണം നടത്താന്‍ യുഎസ് തീരുമാനിക്കുന്ന പക്ഷം ഈ പ്രതിരോധസംവിധാനം റഷ്യയുടെ ശക്തിദുര്‍ഗ്ഗമാകും.

“എസ്-300 മിസ്സൈല്‍ പ്രതിരോധ സംവിധാനം സിറിയന്‍ അറബ് റിപ്പബ്ലിക്കിലേക്ക് അയച്ചു കഴിഞ്ഞു,” റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ഇഗോര്‍ കോണഷെങ്കോവ് പറഞ്ഞു.

അമേരിക്കന്‍ വാര്‍ത്താഏജന്‍സി ഫോക്സ് ന്യൂസും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്-300 മിസ്സൈല്‍ പ്രതിരോധ സംവിധാനമുള്ളപ്പോള്‍ അമേരിക്കയുടെ കൈവശമുള്ള ഒരു ക്രൂസ്മിസ്സൈലിനും റഷ്യയെ സ്പര്‍ശിക്കാനാവില്ല. ഇതാദ്യമായാണ് റഷ്യ തങ്ങളുടെ ഈ പ്രതിരോധ സംവിധാനം തങ്ങളുടെ അതിര്‍ത്തിക്ക് വെളിയിലേക്ക് കൊണ്ടുപോകുന്നത്. ഇതോടെ, സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍-അസദിനുള്ള സൈനിക പിന്തുണയും റഷ്യ ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button