India

ഗുജറാത്തില്‍ പാക് ബോട്ട് പിടിച്ചെടുത്തു ; ഒരാള്‍ കസ്റ്റഡിയില്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ പാക് ബോട്ട് പിടിച്ചെടുത്തു. ഗുജറാത്തിലെ കച്ചില്‍ നിന്നാണ് ബിഎസ്എഫ് പാക് ബോട്ട് പിടിച്ചെടുത്തത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസവും ഗുജറാത്ത് കടലില്‍ സുരക്ഷാ പരിശോധനയ്ക്കിടെ പാകിസ്ഥാനില്‍ നിന്നുള്ള ബോട്ട് തീരരക്ഷാസേന പിടികൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒന്‍പതുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.

പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ രാവി നദിയില്‍ നിന്ന് ചൊവ്വാഴ്ച പാകിസ്ഥാന്‍ ബോട്ട് പിടിച്ചെടുത്തിരുന്നു. നദീതീരത്തുള്ള സൈനിക പോസ്റ്റിന് സമീപമാണ് ബോട്ട് കണ്ടെത്തിയത്. പാക് ഭീകരര്‍ ഇന്ത്യയിലേക്കു കടക്കാന്‍ ഉപയോഗിച്ച ബോട്ടായിരിക്കാമെന്നാണു സംശയം. ബോട്ട് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കുകയും തിരച്ചില്‍ വ്യാപകമാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button