പഠാണികളെ കാവല്‍ നിര്‍ത്തിയ അഫ്രിദിക്ക് മലയാളികളുടെ സൈബര്‍ ആക്രമണം

ഡൽഹി: പാക്കിസ്താനെതിരെ ഇപ്പോൾ അതിര്‍ത്തിയിലും സോഷ്യല്‍ മീഡിയിലും യുദ്ധങ്ങൾ മുറുകുകയാണ്. സോഷ്യല്‍മീഡിയയില്‍ പാക് സൈനികമേധാവിക്കെതിരെ നടത്തിയ ട്രോൾ മഴയ്ക്ക് ശേഷം ഇപ്പോൾ മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത് പാക് ക്രിക്കറ്റ് താരം ഷാഫിദ് അഫ്രിദിയെയാണ്. അഫ്രീദിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും തെറിയും ട്രോളും കൊണ്ട് അഭിഷേകം നടത്തിയിരിക്കുകയാണ് മലയാളികള്‍.

അഫ്രീദി ഒരു ചര്‍ച്ചക്കിടെ പാക്കിസ്താന്‍ സൈന്യത്തെ പറ്റി ഇന്ത്യന്‍ സേനക്ക് ശരിക്കറിയില്ലെന്നും പഠാണികളാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനുമാണെന്നും ഇതിന് മുന്നില്‍ പഠാണികള്‍ വെറും തൃണമാണെന്നും അഫ്രിദിയുടെ പേജില്‍ മലയാളികള്‍ കുറിച്ചു. അങ്ങനെ മണ്ടന്‍മാരെ കാവലിനു നിര്‍ത്തി പാക്കിസ്താന്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയായെന്നായിരുന്നു ഒരാളുടെ പരാമർശം.

മറ്റൊരാള്‍ ഒരു കഥയായിരുന്നു പറഞ്ഞത്. ‘ഒരിക്കല്‍ ഒരുപട്ടാണി പോലീസ് സ്‌റ്റേഷനില്‍ ചെന്ന് ഇന്‍സ്‌പെക്ടറോട് പറഞ്ഞു, ഞാനും വേറെ ഒരാളും തമ്മില്‍ അടിയുണ്ടായി അവനെ ഞാനാമരത്തില്‍ കെട്ടിയിട്ടിട്ടുണ്ടെന്ന്. ഇന്‍സ്‌പെക്ടര്‍ ചോദിച്ചു എങ്ങനെയാ കെട്ടിയിട്ടതെന്ന്. അവന്‍ പറഞ്ഞു കാലിലാണ് കെട്ടിയിട്ടതെന്ന്. ഇന്‍സ്‌പെക്ടര്‍ പറഞ്ഞു, എടാ മണ്ടാ അവന്റെ കൈ ഫ്രീയല്ലേ കെട്ടഴിച്ചു പോകുകയില്ലേ എന്ന്. അപ്പോള്‍ പഠാണി പറയുകയാ, ഒരിക്കലുമില്ല ഞാനും പഠാണിയാണ് അവനും പഠാണിയാണ്, അവനവിടെത്തന്നെയുണ്ടാകുമെന്ന്’. ഇത്തരത്തില്‍ നിരവധി പേരാണ് അഫ്രിദിയെ സൈബര്‍ ആക്രമണത്തിന് ഇരയാക്കിയത്.

Share
Leave a Comment