NewsInternational

പാക് സൈന്യത്തിനും ഐ.എസ്.ഐയ്ക്കും പാക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ആഗോളതലത്തില്‍ രാജ്യം ഒറ്റപ്പെടുമെന്ന് പാകിസ്താന്‍ സൈന്യത്തിനും പാക് ചാരസംഘടനയായ ഐഎസ്‌ഐക്കും സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിന് പിന്നാല പ്രധാനമന്ത്രി നവാസ് ഷെരീഫ് വിളിച്ച് ചേർത്ത സര്‍വകക്ഷി യോഗത്തിലാണ് മുന്നറിയിപ്പിനെ കുറിച്ച് പ്രതിപാദിച്ചത്.

സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനിലെ നാല് പ്രവിശ്യകളും ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ റിസ്വാന്‍ അക്തര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ജന്‍ദജുവാ എന്നിവര്‍ സന്ദര്‍ശിക്കും. തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ ഇടപെടരുതെന്നും തീവ്രവാദികളെ സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്നും പ്രവിശ്യ അപ്പക്‌സ് കമ്മിറ്റിക്കും ഐഎസ്‌ഐ സെക്ടര്‍ കമ്മിറ്റിക്കും ഇവര്‍ നിര്‍ദേശം നല്‍കും.

പ്രധാനമന്ത്രി നവാസ് ഷെരീഫ് പഠാന്‍കോട്ട്, മുംബൈ തീവ്രവാദി ആക്രമണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും റാവല്‍പിണ്ടിയില്‍ തീവ്രവാദ വിരുദ്ധ കോടതിയില്‍ നടക്കുന്ന വിചാരണ വേഗത്തിലാക്കാനും നേരിട്ട് ഇടപെടും. സര്‍വകക്ഷി യോഗത്തിന് പിന്നാലെ പാക് പ്രധാനമമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഐഎസ്‌ഐ മേധാവി റിസ്വാന്‍ അക്തറിന് നേരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button