NewsIndia

ഐ.ജി മനോജ്‌ എബ്രഹാം സി.ബി.ഐ ഡയറക്ടറാകുമോ?

ഡൽഹി: സി.ബി.ഐ യിലേക്ക് കേരള കേഡര്‍ ഐ.ജി. മനോജ് എബ്രഹാമിനെ കൊണ്ടുവരാന്‍ നീക്കം. ഉന്നത സി.ബി.ഐ ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ ജോ. ഡയറക്ടര്‍ പദവിയിലേക്ക് നിയമിക്കാന്‍ മുന്‍കൈ എടുക്കുന്നത്. കേരള ആഭ്യന്തരവകുപ്പിന് മുന്നില്‍ ഇതു സംബന്ധമായ നിര്‍ദ്ദേശം വയ്ക്കുമെന്നാണ് സൂചന.

മനോജ് എബ്രഹാം 1994 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. സാധാരണ ഗതിയില്‍ സി.ബി.ഐയില്‍ മുന്‍പ് പ്രവര്‍ത്തിച്ചവര്‍ക്കാണ് ജോ. ഡയറക്ടര്‍ തസ്തികയിലേക്ക് മുന്‍ഗണന നല്‍കാറുള്ളത്. എന്നാല്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സി.ബി.ഐ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറുണ്ട്. നാലുമുതല്‍ ഏഴ് വര്‍ഷം വരെ ഇത്തരത്തില്‍ ഡെപ്യൂട്ടേഷനില്‍ തുടരാന്‍ പറ്റും.എന്നാൽ ഇതിനെ പറ്റി അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല.

അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം റേഞ്ച് ഐ.ജിയാണ്. എസ്.പി ആയിരിക്കെ കണ്ണൂരിലെ രാഷ്ട്രീയ കലാപം അടിച്ചമര്‍ത്തിയാണ് മനോജ് എബ്രഹാം ശ്രദ്ധേയനായത്. മുഖം നോക്കാതെ കര്‍ക്കശ നടപടി സ്വീകരിക്കുന്നതിലും മികവ് കാട്ടിയ മനോജ് എബ്രഹാം നിരവധി സുപ്രധാന കേസുകളും തെളിയിച്ചിട്ടുണ്ട്.

സി.ബി.ഐ സാധാരണഗതിയിൽ വിജിലന്‍സ് – ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും സസ്‌പെന്റ് ചെയ്യപ്പെട്ടവരുമായ ഉദ്യോഗസ്ഥരെ പരിഗണിക്കാറില്ല.മാത്രമല്ല ഐബിയുടെ ക്ലിയറന്‍സും ആവശ്യമാണ്. നിലവില്‍ എറണാകുളം റേഞ്ച് ഐ.ജി. ശ്രീജിത്തും, എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും, എസ് പി രാഹുല്‍ ആര്‍ നായരുമാണ് പട്ടികയിലുള്ള ഐപിഎസുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button